വേഗത കൂടി : യുവാവ് അപകടത്തിൽപെട്ടു

ആറ്റിങ്ങൽ : ആറ്റിങ്ങൽ പോയിന്റ് മുക്കിൽ അമിത വേഗതയിൽ ബൈക്ക് ഓടിച്ച യുവാവ് അപകടത്തിൽപെട്ടു. കടവിള സ്വദേശി ഗോകുൽ ആണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. അമിത വേഗതയിൽ വന്ന യുവാവ് മറ്റൊരു ബൈക്ക് യാത്രികനെ അപകടത്തിൽപെടുത്തിയ ശേഷം നിയന്ത്രണം വിട്ട് റോഡ് വശത്ത് ഒതുക്കിയിട്ടിരുന്ന ലോറിയിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിന്റെ മധ്യത്തിലേക്ക് തെറിച്ചു വീണു. എന്നാൽ ആ സമയം മറ്റു വാഹനങ്ങൾ അതുവഴി വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തിൽ പരിക്കേറ്റ ഗോകുൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .