ശോഭാസുരേന്ദ്രന് വോട്ടു തേടി ശ്രീശാന്തും

നെടുമങ്ങാട് : ശോഭാസുരേന്ദ്രന്‌ വോട്ട് അഭ്യർത്ഥിച്ച് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നെടുമങ്ങാട്ട്. ഇന്നലെ ഉച്ചയോടെയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എത്തിയത്. താരത്തെ നേരിൽ കാണാനും സെൽഫി എടുക്കാനും സ്വീകരണ കേന്ദ്രങ്ങളിൽ ജനം തടിച്ചുകൂടി. മുള്ളിലവിൻമൂട്ടിൽ നിന്ന് ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം തോട്ടുമുക്കിൽ എത്തിയപ്പോഴാണ് ശ്രീശാന്തും ഒപ്പം ചേർന്നത്. പിന്നീട് തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിയും ശ്രീശാന്തും ഒരുമിച്ചായിരിന്നു പര്യടനം. നെട്ടയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്ന് ഇറങ്ങിയ ശോഭാസുരേന്ദ്രനും ശ്രീശാന്തും പാർട്ടി പ്രവർത്തകരോ ടൊപ്പം നടന്നു നീങ്ങി. ബി.ജെ.പി നേതാക്കളായ കെ.എ. ബാഹുലേയൻ, പൂവത്തൂർ ജയൻ, കൊല്ലങ്കാവ് മണിക്കുട്ടൻ, ബാലമുരളി, ഉദയകുമാർ, പോത്തൻകോട് ദിനേശൻ, സുമയ്യ മനോജ്, അജികുമാർ, ബി.ഡി.ജെ.എസ് നേതാക്കളായ കുറുന്താളി പ്രദീപ്, വേണു കാരണവര്, നെട്ടിറച്ചിറ ജിതേഷ് തുടങ്ങിയവർ റോഡ്‌ഷോയ്ക്കും സ്ഥാർത്ഥി പര്യടനത്തിനും നേതൃത്വം നൽകി.