ഓപ്പറേഷൻ കഴിഞ്ഞ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

നെടുമങ്ങാട് :അപ്പന്ററ്റീസ് ഓപ്പറേഷൻ കഴിഞ്ഞു ചികിത്സയിൽ ആയിരുന്ന പ്ലസ് ടൂ വിദ്യാർത്ഥിനി മരിച്ചു.അമ്പലംമുക്ക് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഇപ്പോൾ പ്ലസ് ടൂ പരീക്ഷ കഴിഞ്ഞു നിൽക്കുന്ന നെടുമങ്ങാട് കരിപ്പൂര് മല്ലബ്രക്കോണം ഹരിതാ ഭവൻ അശോകൻ -അനിത ദമ്പതിക്കളുടെ ഇളയ മകൾ ആയ ഹരിഷ്മ (17)ആണ് മരണപ്പെട്ടത്.

രണ്ടു ദിവസം മുൻപ് കടുത്ത വയറു വേദനയെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ട് പോകുകയും അവിടെ നിന്നും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് അപ്പന്ററ്റീസ് ഓപ്പറേഷൻ നടത്തുകയും ചെയ്തു. എന്നാൽ ഓപ്പറേഷൻ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഹരിഷ്മക്ക് പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. മൃതദേഹം ഇന്ന് വീട്ടു വളപ്പിൽ അടക്കം ചെയ്തു. ഹരിഷ്മയുടെ സഹോദരി ഹരിത