ക്ഷേത്ര പൂജാരിക്ക് സൂര്യാതപമേറ്റു

കല്ലറ:  ക്ഷേത്ര പൂജാരിക്ക് സൂര്യാതപമേറ്റു. കല്ലറ കാട്ടുംപുറം അരിവാരിക്കുഴി മഠത്തിൽ താമസം തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം പൂജാരി വേണുഗോപാൽ പോറ്റി(43)ക്കാണ് ഇന്നലെ രാവിലെ 11ന് ക്ഷേത്രത്തിൽ നിൽക്കുമ്പോൾ സൂര്യാതപമേറ്റത്. കഴുത്തിലും താടിയിലും വേദന അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിൽ ചുവന്ന പാടുകൾ കണ്ടു. തുടർന്ന് കല്ലറ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.