രാജ്യസഭ വഴി പാർലമെന്റിലെത്താനാണ് രാഹുലിന്റെ വിധിയെന്ന് ടി.പി. സെൻകുമാർ

കാട്ടാക്കട: രാജ്യസഭ വഴി പാർലമെന്റിലെത്താനാണ് രാഹുലിന്റെ വിധിയെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പറഞ്ഞു. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ, വി.എസ്.ഡി.പി ചെയർമാൻ വിഷ്‌ണുപുരം ചന്ദ്രശേഖരൻ, മലയിൻകീഴ് രാധാകൃഷ്ണൻ, സി.എസ്. അനിൽ, ടി.പി. വിശാഖ് എന്നിവർ സംസാരിച്ചു.