തിരഞ്ഞെടുപ്പ് പൊതുയോഗം ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു

കിഴുവിലം : ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ .എ സമ്പത്തിനെ വിജയിപ്പിക്കുന്നതിനായി പെരുമാതുറയിൽ ചേർന്ന തിരഞ്ഞെടുപ്പ് പൊതുയോഗം ഡെപ്യൂട്ടി സ്പീക്കർ വി .ശശി ഉദ്ഘാടനം ചെയ്തു.എം.അബ് ദുൾവാഹിദ് അദ്ധ്യക്ഷത വഹിച്ചു.ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ .എ.റഹിം മുഖ്യപ്രഭാഷണം നടത്തി.എൽ.ഡി.എഫ് ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ആർ. സുഭാഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എം. ബി. ദിനേശ്, നാസർ,ബഷറുദീൻ എന്നിവർ സംസാരിച്ചു.സി.പി.എം ലോക്കൽ സെക്രട്ടറി ജി .വ്യാസൻ സ്വാഗതവും പെരുമാതുറ ബ്രാഞ്ച് സെക്രട്ടറി എം.മുസ് തഫ നന്ദിയും പറഞ്ഞു.