ടിക് ടോക് നിരോധനം : ഹർജി പരിഗണിക്കുന്നതിന്​ സുപ്രീംകോടതി വിസമ്മതിച്ചു.

ന്യൂഡൽഹി: അശ്ലീലവും അനുചിതവുമായ ഉള്ളടക്കത്തി​​ന്റെ പേരിൽ മൊബൈൽ ആപ്പായ ടിക്​ ടോക്കിന്​ നിരോധനം ഏർപ്പെടുത്തണമെന്ന മദ്രാസ്​ ഹൈകോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കുന്നതിന്​ സുപ്രീംകോടതി വിസമ്മതിച്ചു.

ഹർജി അതി​ന്റേതായ സമയമെടുത്ത്​ വന്നാൽ പരിഗണിക്കാമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ നേതൃത്വം നൽകുന്ന ബെഞ്ച്​ അറിയിച്ചു. അശ്ലീല പ്രചാരണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സംസ്കാരത്തെ ഇടിച്ചുതാഴ്​ത്തുന്നുവെന്നും ആരോപിച്ച്​ ‘ടിക്​ ടോക്’​ ആപ്​ ഡൗൺലോഡ്​ ചെയ്യുന്നത്​ നിരോധിക്കണമെന്ന പൊതു താൽപര്യ ഹർജി മദ്രാസ്​ ഹൈകോടതി മുമ്പാകെ വന്നിരുന്നു.  തുടർന്ന്​ ​ ഇത്​ നിരോധിക്കാൻ  ഹൈകോടതി ഏപ്രിൽ മൂന്നിന് കേന്ദ്രത്തിന്​ നിർദേശം നൽകിയിരുന്നു.
ഉപയോക്താവിന് ചെറിയ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ 54 ദശലക്ഷം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്