മരം കടപുഴകി വീണു, വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു

കുറ്റിച്ചല്‍: മരം വൈദ്യുതി ലൈൻ കമ്പിയുടെ മുകളിലൂടെ കടപുഴകി വീണു. കുറ്റിച്ചൽ കാര്യോട്‌ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൂറ്റൻ പ്ലാവ്‌ മരമാണ് 11 കെ.വി യുടെ മുകളിലൂടെ വീണ് റോഡിലേക്ക് പതിച്ചത്. തുടർന്ന് ഗതാഗതവും വൈദ്യുതി തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെയോടെയാണ്‌ മരം കടപുഴകിയത്‌. നാട്ടുകാരില്‍ ചിലര്‍ കെ.എസ്‌.ഇ.ബിയെ അറിയിച്ചത് അനുസരിച്ച് വൈദ്യുതി ബന്ധം വിഛേദിച്ചു. മരം മുറിച്ചു നീക്കി അറ്റകുറ്റ പണി പൂര്‍ത്തിയാകുന്നത്‌ വരെ കാര്യോട്‌ പ്രദേശത്തു വൈദ്യുതി മുടങ്ങും. വൈദ്യുതി ബന്ധം ഉടൻ പുനസ്ഥാപിക്കാമെന്നും അതിനുള്ള നടപടി വേഗത്തിൽ നടക്കുന്നെന്നും അറിയിച്ചു.