ശക്തമായ മഴയിൽ മരം കടപുഴകി വീണ് വീട് തകർന്നു, വീട്ടിലുള്ളവർക്ക് പരിക്ക്

കാരേറ്റ്  :അതിശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകർന്നു. കാരേറ്റ് പുളിക്കകോണത്ത് വീട്ടിൽ ശശികുമാറിന്റെ വീടിനു മുകളിലാണ് മരം കടപുഴകി വീണത് .കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. വീടിനു സമീപത്തു നിന്ന പഞ്ഞിമരം കടപുഴകി വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. സംഭവ സമയം വീട്ടിനുള്ളിൽ ശശികുമാറും ഭാര്യയും ചെറുമക്കളും മരുമകളുമാണ് ഉണ്ടായിരുന്നത്.അപകടത്തിൽ ശശികുമാറിനും ചെറുമക്കളായ ശിവഗംഗ ,സാരംഗി എന്നിവർക്കും പരിക്കേറ്റു .ശശികുമാറിന്റെ തലയ്ക്കും കൈക്കുമാക്കും മറ്റു രണ്ടുപേരുടെയും തലയ്ക്കും പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു .സംഭവ സമയം ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും മഴക്കെടുതികൾ മൂലം വീടിനു സമീപത്തേക്കെത്താൻ സാധിച്ചില്ലെന്ന് പറയുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ അന്വേഷിച്ചു. ശശികുമാറിന്ററെ വീട് ഭാഗികമായും തകർന്ന നിലയിലാണ്.