തിരുവനന്തപുരം എയർപോർട്ടിനു സമീപം വൻ കള്ളടാക്സി വേട്ട

തിരുവനന്തപുരം : സ്വതന്ത്ര ടാക്സി ഡ്രൈവേഴ്‌സ് കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എയർപോർട്ടിനു സമീപം വൻ കള്ളടാക്സി വേട്ട. അനന്തപുരിയുടെ മണ്ണിൽ നടന്ന ഏറ്റവും വലിയ കള്ളടാക്സി വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്. രാത്രിയുടെ മറവിൽ എയർപോർട്ട് ലക്ഷ്യമാക്കി നിരവധി കള്ളടാക്സികളാണ് സർവീസ് നടത്തുന്നത്. എയർപോർട്ടിലും പാർക്കിംഗ് പരിസരങ്ങളിലും 75% വും സ്വകാര്യവാഹനങ്ങളാണ് കാണാൻ കഴിയുന്നത്. ഇതിന്റെ വ്യക്തമായ ഫോട്ടോയും വീഡിയോയും സഹിതമാണ് ആർ.ടി.ഒയ്ക്കു പരാതി കൊടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി. കള്ളടാക്സിയായി സർവീസ് നടത്തിയ അൻപതോളം വാഹനങ്ങൾ പിടികൂടി പിഴയും ചുമത്തി. കൂടാതെ മതിയായ രേഖകളില്ലാതെയും Crashguard, LED Lamp തുടങ്ങിയ നിയമം അനുശാസിക്കാത്ത രീതിയിലുള്ള എക്സ്ട്രാ ഫിറ്റിങ്ങ്സ് അടങ്ങിയ നിരവധി വാഹനങ്ങൾക്ക് പിഴയും ചുമത്തി. തിരുവനന്തപുരം ആർ.ടി.ഒയിലെ “SAFE KERALA ENFORCEMENT SQUAD”ലെ എം.വി.ഐ നിധീഷിന്റെ നേതൃത്വത്തിൽ എ.എം.വി.ഐമാരായ കിഷോർ, രൂപേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ തുടർന്നും വാഹന പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.