ജില്ലയിൽ മികച്ച പോളിങ് ; ഇതുവരെ സമ്മതിദാനാവകാശം വിനിയോഗിച്ചത് 18.75 ശതമാനം പേർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മികച്ച പോളിങ്. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 18.79 ശതമാനവും തിരുവനന്തപുരത്ത് 18.7 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ ആകെ പോൾ ചെയ്ത വോട്ടർമാർ 18.75 ശതമാനമായി.

ആറ്റിങ്ങലിൽ വാമനപുരം നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്. 20.01 ശതമാനം പേർ ഇവിടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നെയ്യാറ്റിൻകര നിയമസഭാ മണ്ഡലമാണ് വോട്ടിങ് ശതമാനത്തിൽ മുന്നിൽ.  20.33 ശതമാനം പേർ ഇവിടെ വോട്ട് രേഖപ്പെടുത്തി.