യു.ഡി.എഫ് തേമ്പാംമൂട് മണ്ഡലം കമ്മിറ്റി കുടുംബയോഗം സംഘടിപ്പിച്ചു

തേമ്പാംമൂട്: യു.ഡി.എഫ് തേമ്പാംമൂട് മണ്ഡലം കമ്മിറ്റി കലിങ്ങിൻമുഖം ജംഗ്ഷനിൽ സംഘടിപ്പിച്ച കുടുംബയോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തേമ്പാംമൂട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇ.എ. അസീസ് അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ, പുല്ലമ്പാറ മണ്ഡലം പ്രസിഡന്റ് രമേശൻ നായർ, പിച്ചിമംഗലം നാസർ, അനിൽ പാലാംകോണം, ഷിബു പുല്ലമ്പാറ, ഷമീർ തട്ടത്തുമല, ഹാഷിം കുറ്റിമൂട്, മുജീബ് പുല്ലമ്പാറ തുടങ്ങിയവർ പങ്കെടുത്തു.