11 വർഷത്തെ പക: വക്കത്ത് യുവാവിനെ തലയ്ക്കിടിച്ചു കൊന്ന പ്രതി പിടിയിൽ

വക്കം :  11 വർഷം നീണ്ടു നിന്ന പകയാണ് വക്കത്ത് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതി കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായി. നിലയ്ക്കാമുക്ക് പറയടി കോണത്ത്വിള വീട്ടിൽ സത്യശീലന്റെ മകൻ സന്തോഷ്‌(38) ആണ് പിടിയിലായത്.

വക്കത്ത് കണ്ണമംഗലം ക്ഷേത്രോത്സവത്തിനിടെ ഇന്നലെ രാത്രി ആയിരുന്നു കൊലപാതകം. വക്കം സ്വദേശി ബിനുവാണ് മരിച്ചത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പ്രതി സന്തോഷ്‌ ബിനുവിനെ കല്ലിനിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ബിനു 2008ൽ പ്രതി സന്തോഷിനെ വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

സന്തോഷിനെ ഇന്ന് പുലർച്ചെ തന്നെ പൊലീസ് പിടികൂടി. മരിച്ച ബിനുവും സന്തോഷും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപെട്ടവരാണെന്നും പറയുന്നു.