വർക്കല രാധാകൃഷ്ണൻ – വക്കം നടരാജൻ അനുസ്മരണം നടത്തി

വക്കം : സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായിരുന്ന മുൻ നിയമസഭാ സ് പീക്കർ വർക്കല രാധാകൃഷ് ണൻ്റെയും മുൻ വക്കം പഞ്ചായത്ത് പ്രസിഡൻ്റ് വക്കം നടരാജൻ്റെയും അനുസ് മരണയോഗം നിലയ്ക്കാമുക്ക് വക്കം ഖാദർ മെമ്മോറിയൽ ഹാളിൽ നടന്നു. അഡ്വ ബി സത്യൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുൻ സി.പി.ഐ എം കടയ്ക്കാവൂർ ലോക്കൽ സെക്രട്ടറി അഡ്വ കെ പ്രദീപ് കുമാർ അധ്യക്ഷനായി. വക്കം പഞ്ചായത്ത് പ്രസിഡൻ്റ് എസ് വേണുജി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ സുരേഷ്, ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രാജേന്ദ്രൻ, സി.പി.ഐ എം ലോക്കൽ സെക്രട്ടറി ഡി അജയകുമാർ എന്നിവർ അനുസ് മരണ പ്രഭാഷണം നടത്തി.