വക്കത്ത് യുവാവിനെ ഇടിച്ചു കൊന്നു

വക്കം : വക്കത്ത് യുവാവിനെ കല്ല് കൊണ്ട് ഇടിച്ചു കൊന്നു. റൈറ്റർവിള സ്വദേശി കംസൻ എന്ന് വിളിക്കുന്ന ബിനു(35) ആണ് മരിച്ചത്. രാത്രി 11 അരയോടെയാണ് സംഭവം. വക്കത്ത് കണ്ണമംഗലം ക്ഷേത്രത്തിനു മുന്നിൽ വെച്ച് യുവാക്കൾ തമ്മിലുണ്ടായ വഴക്കിനിടെ ബിനുവിന്റെ തലയ്ക്ക് കല്ല് കൊണ്ട് ഇടിയേൽക്കുകയായിരുന്നത്രെ. കൊല്ലപ്പെട്ട ബിനു നിരവധി കഞ്ചാവ്, വധശ്രമ കേസുകളിലെ പ്രതിയാണെന്നും 11 വർഷം മുൻപുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. ബിനുവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ബിനുവിനെ ഇടിച്ചു കൊന്ന പ്രതിയെ പോലീസ് പിടികൂടിയതായി സൂചന.