വർക്കല നഗരസഭ ആസ്ഥാനത്തിനു മുന്നിലെ ബസ്‌ വെയിറ്റിങ്‌ ഷെഡ്‌ നിലംപൊത്തി.

വർക്കല : വര്‍ക്കല റയില്‍വേ സ്റ്റേഷന്‍ റോഡിൽ നഗരസഭ ആസ്ഥാനത്തിനു മുന്നിലെ ബസ്‌ വെയിറ്റിങ്‌ ഷെഡ്‌ നിലംപൊത്തി. നാലു ഇരുമ്പ്‌ പൈപ്പ്‌ നാട്ടി ഷീറ്റ്‌ മേഞ്ഞ വെയിറ്റിങ്‌ ഷെഡ്‌ അപകടാവസ്ഥയില്‍ ഏതു

നിമിഷവും തകര്‍ന്നു വീഴാമെന്ന്‌ മാധ്യമങ്ങള്‍
റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. മുന്‍സിപ്പൾ
സ്റ്റാന്റില്‍ നിന്നും ചിറയിന്‍കീഴ്‌, ആറ്റിങ്ങള്‍ ഭാഗത്തേക്ക്‌ പോകുന്ന എല്ലാ ബസുകളും
നിര്‍ത്തുന്ന സ്റ്റ്റോപ്പാണിത്‌. ദിവസവും
നൂറുകണക്കിന്‌ യാത്രക്കാരാണ്‌ ഇവിടെ
ബസ്‌ കാത്തു നിൽക്കുന്നത്‌.
അപകടാവസ്ഥയിലുള്ള ഷെഡ്‌ പൊളിച്ചു പുതിയത്‌ പണിയാൻ നഗരസഭ വാര്‍ഡ്‌
മെമ്പര്‍ കൃഷ്ണകുമാര്‍ മാസങ്ങൾക്ക്‌ മുമ്പ്‌
നൽകിയ നിവേദനത്തില്‍ അധികൃതര്‍
വെയിറ്റിങ്‌ ഷെഡ്‌ പരിശോധിച്ച് എസ്റ്റിമേറ്റ്‌
തയ്യാറാക്കിയെങ്കിലും തുടര്‍ നടപടി
ഉണ്ടായില്ല. വെയിറ്റിങ്‌ ഷെഡ്‌
പൊളിഞ്ഞതോടെ മഴയും വെയിലും ഏല്‍ക്കുന്ന അവസ്ഥയിലാണ്‌ യാത്രക്കാർ.
റയില്‍വേ സ്റ്റേഷന്‍ യാത്രികര്‍ക്കും,
നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കും
ഉൾപ്പടെ വരുന്ന നിരവധി യാത്രികർ
ഉപയോഗിക്കുന്ന ഷെഡ്‌ ഉടന്‍ പുതുക്കി പണിയാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.