വീട്ടമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നര വർഷത്തിന് പ്രതി പിടിയിൽ, സംഭവം വർക്കലയിൽ.

വർക്കല: മേൽവെട്ടൂർ സ്വദേശിനിയായ രമണിയെയും മകനേയും രാത്രി രണ്ടുമണിക്ക് വീട്ടിനകത്ത് അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ പ്രതി ഒന്നര വർഷങ്ങൾക്കുശേഷം പോലീസ് പിടിയിൽ. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയായ അയിരൂർ സ്വദേശി അജേഷ് കുമാർ (39 )നെയാണ് പുനലൂരിൽ നിന്നും വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.

2017 സെപ്റ്റംബർ മാസം വെട്ടേറ്റ ഷിബുരാജ് തൻറെ അയൽവാസിയും കേസിലെ മൂന്നാം പ്രതിയുമായ ശ്യാമുമായി ബൈക്ക് അടിച്ചു പൊട്ടിച്ച സംഭവത്തിൽ തർക്കമുണ്ടാവുകയും. ഇതിൻറെ വിരോധത്തിൽ ശ്യാം നിരവധി കേസുകളിൽ പ്രതിയായ അജേഷിന് അമ്പതിനായിരം രൂപ കൊട്ടേഷൻ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ഒന്നാംപ്രതി അജേഷ് വീട്ടിൽ അതിക്രമിച്ചുകയറി അമ്മയെയും മകനെയും. വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നത്രെ. സംഭവത്തിൽ അജേഷ് തൻറെ കൂട്ടുപ്രതിയായ വിഷ്ണുവിനെ ആളുമാറി വെട്ടി പരിക്കേൽപ്പിക്കുകയും ഉണ്ടായി. ഈ സംഭവത്തിൽ രണ്ടാം പ്രതികളെ വർക്കല പോലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിനുശേഷം ഒളിവിൽ പോയ മുഖ്യപ്രതിയായ അജേഷ് 2003 ല്‌ അയിരൂർ കള്ള് ഷാപ്പിൽ വച്ച് ബാബു എന്നയാളെ ചവിട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. കൂടാതെ 2007 വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം ആൽത്തറമൂട്ടിൽ വച്ച് ആട്ടേ കുട്ടൻ എന്നയാളെ വെട്ടുകയും അതേപോലെതന്നെ വർക്കല ആയുർവേദ ഹോസ്പ്പിറ്റലിൽ വച്ച് മുൻ മുനിസിപ്പൾ ആക്ടിംഗ് ചെയർമാനായിരുന്ന ബിജു ഗോപാലൻ എന്നയാളെ പതിനഞ്ചോളം വെട്ടുകൾ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് .2015ൽ അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അയിരൂർ സ്വദേശിനി സുലതയുടെ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലും കൂടാതെ വർക്കല ബീച്ചിൽ കമറുദ്ദീൻ എന്നയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. വർക്കല ബീച്ച് പോലീസായ ജയപാലനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും കല്ലമ്പലം കടയ്ക്കാവൂർ കൊല്ലം പുനലൂർ എന്നിവിടങ്ങളിൽ നിരവധി കേസുകളിലും പ്രതിയാണ്. വിവിധ കോടതികളിൽ അയാൾക്കെതിരെ 5 വാദങ്ങൾ നിലനിൽക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വർക്കല ISHO ഗോപകുമാർ. എസ്. ഐ. ശ്യാംജി. SCPO മാരായ നവാസ്.മുരളീധരൻപിള്ള. CPO ഹരീഷ്. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.