വർക്കല രാധാകൃഷ്ണൻ അനുസ്മരണം നാളെ

വർക്കല:വർക്കല രാധാകൃഷ്ണന്റെ ഒൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വർക്കല മൈതാനത്ത് നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് മുണ്ടയിലുള്ള വർക്കല രാധാകൃഷ്ണന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തും.