പോളിംഗ് തുടരുന്നു:പലയിടത്തും വോട്ടർമാരുടെ നീണ്ട നിര

സംസ്ഥാനത്തു ആറുമണിക്ക് ശേഷവും പല ബൂത്തുകളിലും പോളിംഗ് തുടരുന്നു. പലയിടത്തും വോട്ടർമാരുടെ നീണ്ട നിര ഇപ്പോഴും  കാണാൻ സാധിക്കുന്നു.

അതേസമയം ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് കേരളത്തിൽ ഇതുവരെ പോളിംഗ് 75.33% രേഖപ്പെടുത്തി. 20 മണ്ഡലങ്ങളിലും പോളിംഗ് 70% പിന്നിട്ടു. കണ്ണൂരിലാണ് കൂടുതൽ പോളിംഗ്(79.81%) രേഖപ്പെടുത്തിയത്. പൊന്നാനിയിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് 70.34%.