സമ്പത്തിന്റെ വിജയത്തെക്കുറിച്ച‌് ആർക്കും ഒരു തർക്കവുമില്ല : വി എസ‌്

ചിറയിൻകീഴ‌് : എൽഡിഎഫ‌് പ്രവർത്തകർക്ക‌് ആവേശമായി വി എസ‌് അച്യൂതാനന്ദൻ എത്തി. ആറ്റിങ്ങൽ പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ഡോ. എ സമ്പത്തിനെ വിജയിപ്പിക്കണമെന്ന‌് അഭ്യർഥിക്കാനാണ‌് അദ്ദേഹം കടയ‌്ക്കാവൂരിലെ തൊപ്പിച്ചന്തയിൽ എത്തിയത‌്. പൊതു സമ്മേളന വേദിയിൽ അദ്ദേഹമെത്തിയതോടെ നിറഞ്ഞ കൈയടികളോടെ പ്രവർത്തകർ വരവേറ്റു.
 സമ്പത്തിന്റെ വിജയത്തെക്കുറിച്ച‌് ആർക്കും ഒരു തർക്കവുമില്ലെന്ന‌് വി എസ‌് പറഞ്ഞു. ആറ്റിങ്ങൽ ഇടതുപക്ഷ കോട്ടയാണ‌്. 1991ന‌് ശേഷം ഇവിടെ മറ്റാരും കര തൊട്ടിട്ടില്ല. സമ്പത്ത‌് നമ്മുടെ സമ്പാത്താണെന്ന‌് പറഞ്ഞ വി എസ‌് അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഇരട്ടിയായി വർധിപ്പിക്കണമെന്നും പറഞ്ഞു.    ഡെപ്യൂട്ടി സ്പീക്കർ വി ശശി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, മുൻ മന്ത്രി നീലലോഹിത ദാസൻ നാടാർ, വി ശിവൻകുട്ടി, സി അജയകുമാർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം,  ജനതാദൾ ജില്ലാ പ്രസിഡൻ്റ് അഡ്വ ഫിറോസ് ലാൽ, മധു മുല്ലശ്ശേരി, അഡ്വ എസ് ലെനിൻ, ടി ടൈറ്റസ്, വല്ലൂർ രാജീവ്, ആലംകോട് അനിയൻ, കോരാണി സനൽ, കെ രാജൻബാബു, അഡ്വ അജയകുമാർ, കെ വിലാസിനി, വി കെ ശ്രീജിത്ത്, അഫ് സൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു. എൽഡിഎഫ് ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ആർ സുഭാഷ് സ്വാഗതം പറഞ്ഞു.  നാടൻപാട്ടും അരങ്ങേറി.