ഇരുചക്ര വാഹനത്തിൽ കുടിവെള്ളം വീടുകളിൽ എത്തിക്കുന്ന വാർഡ് മെമ്പർ

നന്ദിയോട്: കുടിവെള്ളവുമായി വാര്‍ഡ്‌ മെമ്പര്‍ വീടുകളില്‍. നന്ദിയോട്‌ പഞ്ചായത്തിലെ വാര്‍ഡ്‌ മെമ്പര്‍ നന്ദിയോട്‌ സതീശനാണ്‌ തന്റെ വാര്‍ഡിലെ വയോജനങ്ങള്‍ക്കും കിടപ്പു രോഗികള്‍ക്കും കുടിവെളളമെത്തിക്കുന്നത്‌.

കന്നാസുകളില്‍ കുടിവെള്ളം നിറച്ച്‌ ഇരുചക്ര വാഹനത്തിലാണ് വീടുകളലെത്തിക്കുന്നത്‌. കഴിഞ്ഞ വേനല്‍ക്കാലത്തും ഈ പദ്ധതി നടപ്പാക്കി മാതൃകയായിരുന്നു.