അറവുമാലിന്യങ്ങൾ വീടുകളുടെ മുൻപിൽ വലിച്ചെറിയുന്നു, പുറത്തിറങ്ങാനാകാതെ നാട്ടുകാർ…

തൊളിക്കോട്: മന്നൂർക്കോണം – തൊളിക്കോട് റോഡിന്റെ വശങ്ങളിൽ കോഴി വേസ്റ്റും, അറവുമാലിന്യങ്ങളും നിക്ഷേപിക്കുന്നത് പതിവാകുന്നു. ദുർഗന്ധം കാരണം വീടിന്റെ പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആണ് നാട്ടുകാർ. വാഹനങ്ങളിൽ യാത്രചെയ്യുന്നവർ വരെ മൂക്ക് പൊത്തിയാണ് ഇതുവഴി പോകുന്നത്. ഇതിനൊരു പരിഹാരം കാണാൻ സി.സി.ടി.വി ക്യാമറ സ്ഥാപിക്കണം എന്ന ആവശ്യവുമായി തൊളിക്കോട് പഞ്ചായത്ത് അധികൃതർക്ക് പരാതി കൊടുത്തിട്ടും ഒരു മേൽ നടപടിയും സ്വീകരിക്കുന്നില്ല എന്നു നാട്ടുകാർ ആരോപിക്കുന്നു. റോഡിൽ നിന്നും താഴ്ന്ന വീടുകൾ ഉള്ളതിനാൽ പലപ്പോഴും മാലിന്യങ്ങൾ വലിച്ചെറിയുന്നത് വീടുകളുടെ മുകളിലേക്കും മുറ്റത്തും ആണ് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും വാഹനങ്ങൾ പോകുന്നതാണ് കാണാൻ കഴിയുന്നത് വലിയമല പൊലീസിന്റെ നൈറ്റ്‌ പട്രോളിംഗ് ഈ ഭാഗത്ത്‌ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.