റോഡരികിൽ വൻ തോതിൽ മാലിന്യംതള്ളുന്നു

കരവാരം:പുതുശ്ശേരിമുക്ക്-വെള്ളല്ലൂർ റോഡിൽ ഈരാണിക്കോണത്ത് റോഡരികിൽ വൻ തോതിൽ മാലിന്യംതള്ളുന്നു. ഈരാണിക്കോണം പാറമടയ്ക്കുസമീപമുള്ള റോഡരികിലാണ് മാലിന്യംതള്ളുന്നത്.

ഇവിടെ രൂക്ഷമായ ദുർഗന്ധം വമിക്കുകയാണ്. വലിയ ചാക്കുകളിലും കവറുകളിലുമാക്കിയാണ് മാലിന്യം തള്ളുന്നത്. കടകളിൽനിന്നും വീടുകളിൽനിന്നും മാലിന്യം തള്ളാറുണ്ട്. തെരുവുനായ്ക്കളുടെ ശല്യവുമേറെയാവുന്നു .മാലിന്യം തള്ളുന്നവർക്കെതിരേ കർശനനടപടിയുണ്ടാകുമെന്നും കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പറഞ്ഞു.