
വര്‍ക്കല: വാമനപുരം ആറ്റില്‍ രൂക്ഷമായ ജലദൗര്‍ലഭ്യമുള്ളതിനാല്‍ വര്‍ക്കല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ജലവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഏഴു മുതല്‍ 10 ദിവസം വരെ ഇടവിട്ട് മാത്രമേ ജലവിതരണം ഉണ്ടാകുകയുള്ളൂവെന്ന് ജല അതോറിറ്റി വര്‍ക്കല എ.എക്സ്.ഇ. അറിയിച്ചു.