കുടിവെള്ളക്ഷാമം രൂക്ഷം – പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

ആറ്റിങ്ങൽ: കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ആറ്റിങ്ങൽ ടി.ബി ജംഗ്ഷനിൽ റസ്റ്റ് ഹൗസിന് സമീപത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത് പരിഹരിക്കുന്നില്ലെന്ന് പരാതി. നാല് മാസമായി പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വാട്ടർ അതോറിട്ടി അധികൃതർ പൈപ്പ് നന്നാക്കിയെങ്കിലും രണ്ട് ദിവസത്തിനകം വീണ്ടും പൊട്ടി പരാതി പരിഹരിക്കാൻ വെള്ളത്തിന്റെ പ്രഷർ കുറയ്‌ക്കുകയാണ് അധികൃതരുടെ രീതിയെന്നും ഇതുകാരണം വെള്ളം കിട്ടാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. കാലപ്പഴക്കമുള്ള പൈപ്പ് മാറ്റിയാൽ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.