ആർക്കൊക്കെ ഗ്രൂപ്പിൽ ചേർക്കാം : പുതിയ നിയന്ത്രണവുമായി വാട്സ്ആപ്പ്

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിൽ പുതിയ നിയന്ത്രണം കൊണ്ടുവരുന്നു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഒരാളുടെ അനുമതി ഇല്ലാതെ അയാളെ ചേർക്കാനുള്ള അവസരമാണ് ഇപ്പോൾ നിയന്ത്രിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പ് സെറ്റിങ്സിൽ ഇതിനെപ്പറ്റി പ്രതിപാദിക്കുന്നതിങ്ങനെ. ആർക്കൊക്കെ നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാം എന്നുള്ളതിൽ 3 രീതിയിലാണ് കാര്യങ്ങൾ സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാവർക്കും ഗ്രൂപ്പിലേക്ക് ചേർക്കുന്നതിനുള്ളതും, കോൺടാക്ട് ലിസ്റ്റിലുള്ളവരുടേതും, ആർക്കും ചേർക്കാൻ പറ്റാത്തതും. ഒന്നാമത്തെ രീതിയിൽ ആണെങ്കിൽ ഇപ്പോഴത്തെ പോലെ ആർക്കും ആരെയും ഗ്രൂപ്പിലേക്ക് ചേർക്കാം. മറ്റ് 2 രീതികളിലും ഈ ഒരു സംവിധാനം ആക്റ്റീവ് ആയാൽ ഗ്രൂപ്പിലേക്ക് ചേരാനുള്ള പ്രൈവറ്റ് ക്ഷണം കൊടുത്താൽ മാത്രമേ പിന്നീട് അവർക്ക് ചേരാൻ കഴിയുള്ളൂ. ഗ്രൂപ്പിലേക്ക് ചേരാനുള്ള ഇൻവിറ്റേഷൻ ലിങ്ക് 72 മണിക്കൂറിന് ശേഷം ഉപയോഗ ശൂന്യമാവുകയും ചെയ്യും.