യുവാവ് കിണറ്റിൽ ചാടി, അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

മുരുക്കുംപുഴ : മാനസികാസ്വാസ്ഥ്യമുള്ള യുവാവ് കിണറ്റിൽ ചാടി. കഴക്കൂട്ടം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

മുരുക്കുംപുഴ റെയിൽവേ ഗേറ്റിനു സമീപം ആറാട്ടുമുക്ക് സിന്ധൂരത്തിൽ ബിബിൻ ദാസി(25)നെയാണ് രക്ഷിച്ചത്. ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.ബിബിൻ ദാസ് വീട്ടിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും വീട്ടുകാരെ ആക്രമിച്ചതിനു ശേഷം 35 അടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റിൽ ചാടുകയായിരുന്നു.

ലീഡിങ്‌ ഫയർമാൻ ബി.പി.മധുവിന്റെ നേതൃത്വത്തിൽ സന്തോഷ് കുമാർ, അനിൽ കുമാർ എന്നിവർ കിണറ്റിൽ ഇറങ്ങി കരയിൽ എത്തിച്ചു. ബിബിൻ ദാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.