യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ഉഴമലയ്ക്കൽ :യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മന്തിക്കുഴി കുന്നിൽ വീട്ടിൽ പരേതനായ മോഹനൻ രമണി ദമ്പതികളുടെ മകൻ രജിത്ത്‌ (കൊച്ചുണ്ണി -28)ആണ് ഇന്ന് രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വലിയമല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ് നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.