പതിനാറുകാരി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാരേറ്റ് : പതിനാറുകാരിയെ വീട്ടിനുള്ളിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാരേറ്റ് പേടികുളം, ആര്യ ഭവനിൽ ഉഷയുടെ മകൾ ആതിര എ (16) ആണ് മരിച്ചത്. മുളവന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥിനിയായിരുന്നു. മരണ കാരണം അറിവായിട്ടില്ല. ഒന്നാം വർഷ വി എച്ച് എസ് ഇ ഫലം കാത്തിരിക്കുകയായിരുന്നു. പിതാവ് വർഷങ്ങൾക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. കിളിമാനൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കേശവപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച്ച പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.ആര്യ എ സഹോദരിയാണ്.