2001 ബാച്ചിന്റെ റീയൂണിയൻ വിതുര ഹൈസ്കൂളിൽ ഒത്തുകൂടി

വിതുര :2001 എസ്എസ്എൽസി ബാച്ചിന്റെ റീയൂണിയൻ ഇക്കഴിഞ്ഞ ഞായറാഴ്ച വിതുര ഹൈസ്കൂളിൽ വച്ച് നടത്തി.

നൂറോളം പൂർവകാല വിദ്യാർത്ഥികളും അവരുടെ ഫാമിലിയും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനം മുൻ പ്രിൻസിപ്പാൾ ചന്ദ്രഭാനു നിർവഹിച്ചു.മുഖ്യ അതിഥി 2001 ബാച്ചിൽ പഠിച്ച കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ജിഷ സ്വാഗതവും ശരത് വിജയൻ അധ്യക്ഷനും പ്രശാന്ത് ചായം നന്ദി പ്രസംഗവും നടത്തി.

ഫിറോസ് ഖാൻ റീയൂണിയൻ സമിതി പ്രസിഡന്റ് സുരേഷ് സാറിനെ പൊന്നാടയും വൈസ് പ്രസിഡന്റ് മഹേഷ് അനിഴം മൊമെന്റവും നൽകി ആദരിച്ചു.

മുൻ സ്കൂൾ ലീഡർ ആയിരുന്ന അനു ചന്ദ്രൻ അഭിസംബോധന ചെയ്തു പ്രസംഗിച്ചു.
സ്കൂളിനുവേണ്ടി ദീപു മെമ്മോറിയൽ എന്ന പേരിൽ എന്തെങ്കിലും ചെയ്യാൻ തീരുമാനമായി. വിവിധ കലാപരിപാടികളോട് കൂടി അന്നേദിവസം വൈകുന്നേരം അഞ്ചുമണിയോടുകൂടി സമാപന ചടങ്ങുകൾ നടന്നു.
ഈ റീയൂണിയൻ വലിയൊരു വിജയമായിരുന്നതായി 2001 റീയൂണിയൻ സമിതിയുടെ ഭാരവാഹികൾ അറിയിച്ചു.