ആനപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിന് തുടർച്ചയായ രണ്ടാം തവണയും 100%വിജയം..

വിതുര :വിതുര ആനപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിന് തുടർച്ചയായ രണ്ടാം തവണയും 100%വിജയം.ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 25 വിദ്യാർത്ഥിക്കാളും ഇവിടെ വിജയിച്ചു.കഴിഞ്ഞ വർഷവും ഇവുടെ 100%വിജയം നേടിയിരുന്നു. ഒൻപത് എപ്ലസും ഒരു ബിയും നേടിയ നന്ദനയാണ് സ്കൂളിലെ കൂടുതൽ മാർക്ക്‌ വാങ്ങിയ വിദ്യാർത്ഥിനി.