15 വർഷമായി കിടപ്പിൽ : യുവാവ് സഹായം തേടുന്നു

വിളപ്പിൽ :ബൈക്ക് അപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റു ശരീരം അരയ്ക്കു താഴെ തളർന്ന പേയാട് കുരിശുമുട്ടം സൗപർണികയിൽ മനോജ് കുമാർ (44) സഹായം തേടുന്നു. 2004 മാർച്ചിൽ ആണ് ബൈക്ക് തെന്നി വീണ് പരുക്കേറ്റത്. പെയിന്റിങ് തൊഴിലാളിയായ മനോജ് ഇതോടെ കിടപ്പിലായി. 90 ശതമാനം വൈകല്യം ഉണ്ട്. അലോപ്പതി, ആയുർവേദ ചികിത്സകൾ നടത്തി എങ്കിലും ഫലം കണ്ടില്ല.

ഹൃദയ രോഗിയായ പിതാവ് കൃഷ്ണൻകുട്ടി, തൈറോയ്ഡിന്റെയും വാതത്തിന്റെയും അസുഖം ബാധിച്ച് നടക്കാൻ പോലും കഴിയാത്ത അമ്മ ലളിത കുമാരി എന്നിവരോടൊപ്പം വാടക വീട്ടിലാണ് മനോജ് കഴിയുന്നത്. വാടക കുടിശ്ശിക ഉള്ളതിനാൽ ഏത് നിമിഷവും ഇവിടെ നിന്നും ഇറങ്ങേണ്ടി വരും. ഒരു തുണ്ടു ഭൂമി പോലും ഇവർക്ക് സ്വന്തമായി ഇല്ല.

യന്ത്ര സഹായത്തോടെ ആണ് കൃഷ്ണൻകുട്ടിയുടെ ഹൃദയം പ്രവർത്തിക്കുന്നത്. ചികിത്സയ്ക്കായി ലക്ഷങ്ങൾ കടം വാങ്ങേണ്ടി വന്നു. സുഹൃത്തുകളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് മൂന്ന് പേരുടെയും ചികിത്സയും വീട്ടുകാര്യങ്ങളും ഇപ്പോൾ നടക്കുന്നത്. മനോജ് കുമാറിനെ സഹായിക്കുന്നതിനായി എസ്ബിഐ തിരുമല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 67389751060. ഐഎഫ്എസ്‌സി കോഡ് : എസ്ബിഐഎൻ0070022.
ഫോൺ : 9995198872.