കാറും ലോറിയും കൂട്ടിയിടിച്ച് ഡോ.സുഭദ്ര അന്തർജനം മരണപ്പെട്ടു

കാട്ടാക്കട : വാഹനാപകടത്തിൽ ഡോ സുഭദ്ര അന്തർജനം മരണപ്പെട്ടു. കോട്ടയം കൊടിമത വച്ച് നടന്ന വാഹനാപകടത്തിൽ പേയാട് കുണ്ടമൺകടവ് വഞ്ചിയൂർമഠം ആയുർവേദ സന്നിധാനത്തിൽ ഡോ പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ ഡോ സുഭദ്ര അന്തർജനം (64) മരണപ്പെട്ടു . ഏറ്റുമാനൂർ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോകും വഴിയാണ് പുലർച്ചെ രണ്ട് മണിക്ക് അപകടമുണ്ടായത് . കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു . സുഭദ്ര അന്തർജനം തൽക്ഷണം മരിച്ചു.