അർദ്ധ രാത്രി ഉറക്കം വന്നാൽ വാഹനം ഓടിക്കാതിരിക്കൂ, വെഞ്ഞാറമൂട്ടിൽ നടന്നത്..

വെഞ്ഞാറമൂട് : അർദ്ധ രാത്രിയും പുലർച്ചെയും ഉറക്കം തൂങ്ങി വാഹനം ഓടിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഉറക്കം വരുന്നെന്നു തോന്നിയാൽ വാഹനം സുരക്ഷിതമായി ഒരു സ്ഥലത്ത് ഒതുക്കി കുറച്ച് നേരം ഉറങ്ങി എഴുന്നേറ്റ ശേഷം യാത്ര തുടരുക. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം എത്രത്തോളം നഷ്ടമായെന്ന്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ നേരെ ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ സമയം മറ്റു വാഹനങ്ങൾ എതിരെ വരാത്തതിനാൽ വൻ അപകടം ഒഴിവായി. മാത്രമല്ല അപകടം നടന്ന സ്ഥലത്ത് പട്രോളിങ് പോലീസും വാഹനവും ഉണ്ടായിരുന്നു.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​ന് സം​സ്ഥാ​ന പാ​ത​യി​ൽ വെഞ്ഞാറമൂട് തൈക്കാട് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​ന​ലൂ​ർ കോ​ട്ട​വ​ട്ടം വ​ലി​യ​വീ​ട്ടി​ൽ ജേ​ക്ക​ബ് മാ​ത്യു (34), ലീ​ജ (32) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
കാ​രേ​റ്റ് ഭാ​ഗ​ത്ത് നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.
ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ വെ​ഞ്ഞാ​റ​മൂ​ട്ടിലെ സ്വകാര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു .

വീഡിയോ :-

അർദ്ധ രാത്രി ഉറക്കം വന്നാൽ വാഹനം ഓടിക്കാതിരിക്കൂ, വെഞ്ഞാറമൂട്ടിൽ നടന്നത്..https://attingalvartha.com/2019/05/accident-vamanapuram/

ആറ്റിങ്ങൽ വാർത്ത – Attingal Vartha ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಮೇ 27, 2019