വിജയിപ്പിച്ചവരെ നേരിൽകണ്ട് നന്ദി അറിയിച്ച് അടൂർ പ്രകാശ്, പ്രധാന കവലകളിൽ സന്ദർശനം നടത്തി

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി അഡ്വ: അടൂർ പ്രകാശിനെ വിജയിപ്പിച്ചതിൽ നന്ദി രേഖപ്പെടുത്തിയുള്ള വാഹന പര്യടനം പ്രധാന കവലകളെ ചുറ്റി കടന്നുപോയി. ഇന്ന് രാവിലെ 9 മണിക്ക് മലയിൻകീഴിൽ നിന്ന് ആരംഭിച്ച പര്യടനം ആര്യനാട്, നെടുമങ്ങാട്, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല തുടങ്ങി ആറ്റിങ്ങൽ മണ്ഡലത്തിലെ വിവിധ പ്രധാന പ്രദേശങ്ങളിലൂടെ കടന്നു പോയി.

പുതിയ എംപി യെ സ്വീകരിക്കാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടി. ആവേശവും ആഹ്ലാദവും പ്രതീക്ഷയും നിറഞ്ഞ ജനങ്ങൾ അടൂർ പ്രകാശിനെ കാണാനും വാക്കുകൾ കേൾക്കാനും ഒത്തുകൂടി. ആറ്റിങ്ങൽ കച്ചേരി നടയിൽ ജനങ്ങൾ സ്വീകരണം നൽകി. അടൂർ പ്രകാശിനൊപ്പം വർക്കല കഹാർ, ആലംകോട് അഷ്‌റഫ്‌, മറ്റു കോൺഗ്രസ്‌ നേതാക്കൾ, നൂറോളം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വിശദമായ രീതിയിൽ എല്ലാ പ്രദേശത്തും ഉടനെ എത്തുമെന്ന് അടൂർ പ്രകാശ് അറിയിച്ചു.