കോന്നി എം.എൽ.എ അടൂർ പ്രകാശ് രാജി സമർപ്പിച്ചു.

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ വിജയം നേടിയതിനെ തുടർന്ന് കോന്നി എം.എൽ.എ അടൂർ പ്രകാശ് സ്പീക്കർ മുൻപാകെ രാജി സമർപ്പിച്ചു. പാർലമെൻററി അംഗമായ അടൂർപ്രകാശ് നിയമസഭ അംഗത്വമാണ് രാജിവെച്ചത്. ഇന്നാണ് രാജി നൽകിയത്.