ആലംകോട് ബ്രദേഴ്‌സ് വാട്ട്സ്ആപ് കൂട്ടായ്മ നിർധനരായ 200 പേർക്ക് റമദാൻ കിറ്റ് നൽകി

ആലംകോട് : ആലംകോട് ബ്രദേഴ്‌സ് വാട്ട്സ്ആപ് കൂട്ടായ്മയുടെ ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി റമദാൻ കിറ്റ് വിതരണം ചെയ്തു. നിർധനരായ,  സമൂഹത്തിന്റെ താഴെ തട്ടിലുള്ള 200 വീടുകളിൽ നേരിട്ടെത്തിയാണ് കിറ്റ് നൽകിയത്.

ആലംകോട് ബ്രദേഴ്സ് ഗ്രൂപ്പിലെ നാട്ടിലുള്ള യുവാക്കളും ഗൾഫ് നാടുകളിലും യൂറോപ്പിയൻ രാജ്യത്തും ജോലി നോക്കുന്ന പ്രവാസി സഹോദരങ്ങളും ചേർന്നാണ് സഹായം ഒരുക്കിയത്.

ഒട്ടേറെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ഈ വാട്സ്ആപ്പ് കൂട്ടായ്മ കഴിഞ്ഞ പ്രളയകാലത്തും വേറിട്ട കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.