ആലംകോട് വഞ്ചിയൂരിൽ വീട് കത്തി നശിച്ചു: വൻ നാശം, 2 ഫയർ സ്റ്റേഷനിലെ 4 യൂണിറ്റുകൾ എത്തി…

ആലംകോട് : ആലംകോട്,  വഞ്ചിയൂർ പട്ടളയിൽ ചിറയ്ക്കകത്ത് വീട്ടിൽ ജി.വാസന്തിയുടെ ഷീറ്റ് മേഞ്ഞ വീടാണ് ഇന്ന് രാത്രി 8 മണിയോടെ കത്തിനശിച്ചത് .വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പ്രമാണങ്ങൾ, അധാർ കാർഡ്‌, തൊഴിലുറപ്പ് കാർഡ്‌,ചികിത്സറിക്കാഡുകൾ സ്വർണ്ണം, 40000 രൂപ എന്നിവ കത്തിനശിച്ചു, ഏകദേശം വീട്ടു ഉപകരണങ്ങളും വീടും ചേർത്ത് 3 ലക്ഷം രൂപയുടെ നഷ്ടം ഉള്ളതായി വീട്ടുകാർ പറയുന്നു. ഗ്യാസിൽ നിന്നും തീ പടർന്നതായാണ് പ്രാഥമിക സംശയം. സംഭവസമയം വീട്ടിനകത്ത് ആളില്ലാത്തതിനാൽ ആളപായം ഇല്ല. മെയിൻ റോഡിൽ നിന്നും ഏകദേശം 800 മീറ്റർ വീതി കുറഞ്ഞതും തടത്തിന്റെ മദ്ധ്യഭാഗത്തായി ഇലക്ട്രിക് പോസ്റ്റുകൾ നിൽക്കുന്നതിനാലും ഫയർ ഫോഴ്സ് വാഹനം വളരെ ബുദ്ധിമുട്ടിയാണ് സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി സമീപ വീടുകളിലേക്ക് തീ പടരാതെ സംരക്ഷിച്ചത്. ആറ്റിങ്ങൽ നിന്നും വർക്കല നിന്നും 4 യൂണിറ്റ് ഫയർഫോഴ്സ് വാഹനം എത്തിയാണ് തീ അണച്ചത്.