എൽഡിഎഫിന്റെ കോട്ട തകർത്ത് ആലത്തൂരിൽ പാട്ടും പാടി രമ്യ ഹരിദാസ്; ബഹുദൂരം മുന്നിൽ

എൽ.ഡി.എഫിന്റെ കുത്തക മണ്ഡലമായ ആലത്തൂരിൽ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ബഹുദൂരം മുന്നിൽ. 68 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ രമ്യയുടെ ലീഡ് 100,000 ത്തോട് അടുക്കുകയാണ്.

2009 ൽ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ 20,960 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ ബിജു വിജയിച്ചു കയറിയത്. 2014 ൽ 37,312 വോട്ടായിരുന്നു പി.കെ.ബിജുവിന്റെ ലീഡ്. അതിലേറെ വോട്ടിന്റെ ലീഡിലാണ് രമ്യ ഇപ്പോൾ.

ഒറ്റപ്പാലം മണ്ഡലമാണ് ആലത്തൂരായത്. ഒറ്റപ്പാലം മണ്ഡലമായിരുന്നപ്പോൾ 1993 മുതൽ 2004 വരെ നടന്ന ആറ് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫായിരുന്നു വിജയിച്ചത്.