‘ആർദ്ര കേരളം പുരസ്കാരം’- കിളിമാനൂർ പഞ്ചായത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.

കിളിമാനൂർ : കേരള സംസ്ഥാന സർക്കാരും നാഷണൽ ഹെൽത്ത് മിഷനും നടപ്പിലാക്കിയ ആർദ്ര കേരളം പുരസ്കാരം കിളിമാനൂർ പഞ്ചായത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. ആരോഗ്യമേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഇടപെടലുകൾ ,

പ്രവർത്തനങ്ങൾ, നേട്ടങ്ങൾ എന്നിവ കണക്കിലെടുത്താണ് ഈ അവാർഡ് ലഭ്യമായിരിക്കുന്നത്. ഈ ഹെൽത്ത് മുഖേനയുള്ള പരിശോധനകളും ചികിത്സയും , മാനസികാരോഗ്യ ക്ലിനിക്കുകൾ ജീവിതശൈലി രോഗ ക്ലിനിക്കുകൾ സാന്ത്വന പരിചരണവും ഫിസിയോതെറാപ്പിയും പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഇവ ഫലപ്രദമായ രീതിയിൽ നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മി അമ്മാൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർമാർ എന്നിവരുടെ ഇടപെടലും സഹകരണവും കുടുംബാരോഗ്യ കേന്ദ്രത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായകരമാണ്. പൊതുജനാരോഗ്യ മേഖലയിൽ വാർഡ് ഹെൽത്ത് സാനിറ്റേഷൻ , വാർഡ് ഹെൽത്ത് ന്യൂട്രിഷൻ പ്രോഗ്രാം, ഗ്രാമസഭ ജാഗ്രത സമ്മേളനങ്ങൾ വിവിധ പ്രോജക്ടുകൾ എന്നിവ ആവിഷ്കരിച്ചുകൊണ്ട് കുടുംബാരോഗ്യ കേന്ദ്രത്തെ കേരള സംസ്ഥാനത്തിലെ മികവുറ്റ സ്ഥാപനമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. 2017 -18 ലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് സംസ്ഥാനതല പുരസ്കാരം കിളിമാനൂരിനെ തേടിയെത്തിയത് .

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2017-18 വിതരണം 2019 ജുണ്‍ 6-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ സാമൂഹ്യ നീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബഹു. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.