അർജ്ജുൻ മെമ്മോറിയൽ ബാഡ്മിൻറൻ ടൂർണമെന്റിൽ വിജയിച്ചവർക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി

വർക്കല : അയന്തി എബിസി ബാഡ്മിൻറൻ ക്ലബ്ബിൽ വച്ച് നടന്ന അർജ്ജുൻ മെമ്മോറിയൽ ബാഡ്മിൻറൻ ടൂർണമെന്റിൽ പ്രൊഫഷണൽ വിഭാഗത്തിൽ ബാലു , ശ്യാം പ്രസാദ് എന്നിവർ ഒന്നാം സ്ഥാനം നേടുകയും അശ്വിൻ പോൾ, വിഷ്ണു രാജേന്ദ്രൻ എന്നിവർ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. വിജയികൾക്ക് ക്ലബ്ബിൽ നടന്ന സമാപന സമ്മേളനത്തിൽ വച്ച് അർജുന്റെ മാതാപിതാക്കളും സഹോദരിയും ചേർന്ന് ട്രോഫിയും കൂടാതെ 25000, 10000, 5000 രൂപയുടെ കാഷ് അവാർഡും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് നൽകി . തദവസരത്തിൽ തിരുവനന്തപുരം ജില്ലാ ബാഡ്മിന്റൻ അസോസിയേഷൻ സെക്രട്ടറി സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.