ആറ്റിങ്ങൽ നിയോജക മണ്ഡലം തല മഴക്കാല പൂർവ്വ ശുചീകരണം തുടങ്ങി

വക്കം : ആറ്റിങ്ങൽ നിയോജക മണ്ഡലം തല മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ  വക്കം പഞ്ചായത്തിലെ നിലയ്ക്കാമുക്ക് സ്ക്കൂളും പരിസരവും  ഓടയും വൃത്തിയാക്കി കൊണ്ട് അഡ്വ ബി സത്യൻ എം എൽ എ ഉദ്ഘാടനം ചെയ്തു.  വർഷങ്ങളായി കാട് പിടിച്ച് കിടന്ന സ്ക്കൂൾ പരിസരം വൃത്തിയാക്കി, ഓടയിൽ അടിഞ്ഞ് കൂടി കിടന്ന ചപ്പ് ചവർ  മുഴുവൻ എം എൽ എ യും സംഘവും നീക്കം ചെയ്തു. ശുചികരണം ഞായറാഴ്ചയും തുടരും.കുടുബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ ,ജനപ്രതിനിധികൾ ,മറ്റ് സാമൂഹ്യ പ്രവർത്തകർ നാട്ടുകാർ അടക്കം സമൂഹത്തിലെ നാനാ തുറകളിൽ ഉള്ളവർ യജ്ഞത്തിൽ പങ്കാളികളായി .സ്കൂൾ പരിസരം പൂർണ്ണമായും വൃത്തിയാക്കും വരെയും എം എൽ എ യും യജ്ഞത്തിൽ പങ്കാളിയായി. വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ് വേണുജി, മറ്റ്  വാർഡംഗങ്ങൾ എന്നിവരും  പങ്കാളികളായി.