പ്ലസ് വൺ അഡ്മിഷൻ ഏകജാലകം : ബോധവത്കരണം ഇന്ന് ആറ്റിങ്ങൽ ബോയ്സിൽ

ആറ്റിങ്ങൽ : ഒന്നാം വർഷ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഏകജാലക സംവിധാനത്തിന്റെ സവിശേഷതകളെക്കുറിച്ചും അപേക്ഷ ഫോറം പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കോഴ്സ് വൈവിധ്യത്തെ കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ബോധവത്കരണം നടത്തുന്നതിനായി ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഡയറക്ടറേറ്റ് ഓഫ് ഹയർസെക്കൻഡറി എജ്യുക്കേഷൻ ആരംഭിക്കുന്ന ഫോക്കസ് പോയിൻറ് ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്നു. മെയ്‌ 16 വരെ ക്ലാസ് ഉണ്ടാകും. പത്താംക്ലാസ് പാസായ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളെയും പ്രസ്തുത ക്ലാസിന് എത്തിച്ചേരാൻ അറിയിച്ചു.