വിജയത്തേരിലേറി ആറ്റിങ്ങൽ ബോയ്സ് എച്ച്.എസ്‌.എസ്‌ : പ്ലസ് വൺ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമത് -34 ഫുൾ എപ്ലസ്

ആറ്റിങ്ങൽ : ഓരോ വർഷവും ആർജവത്തോടെ വിജയം കൊയ്ത് സംസ്ഥാന തലത്തിൽ തന്നെ മികച്ച സ്കൂളുകളിൽ ഒന്നായി മുന്നേറുകയാണ് ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ. ഈ വർഷം പ്ലസ് വൺ പരീക്ഷ ഫലം വന്നപ്പോൾ സ്കൂൾ കൂടുതൽ പ്രതീക്ഷയിലാണ്. 34 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. മാത്രമല്ല 35 കുട്ടികൾക്ക് ഒരു വിഷയത്തിന് ഒഴികെ മറ്റു 5 വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കൂടാതെ കഴിഞ്ഞ വർഷങ്ങൾ വരെ സയൻസിൽ മാത്രം ഒതുങ്ങി നിന്ന ഫുൾ മാർക്ക്‌ ഇപ്പോൾ എല്ലാ ഡിപ്പാർട്മെന്റും കയ്യടക്കാൻ തുടങ്ങി. ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയിൽ സയൻസിൽ നിന്നും കോമേഴ്‌സിൽ നിന്നും ഹ്യൂമാനിറ്റീസിൽ നിന്നും ഓരോ കുട്ടികൾ ഫുൾ മാർക്ക്‌ നേടി.

സയൻസിൽ നിന്നും ഗൗരി എ, കോമേഴ്സിൽ നിന്നും ജസിൽ മുഹമ്മദ് ആർ എസ്, ഹ്യുമാനിറ്റീസിൽ നിന്നും നഫ്രിൻ എൻ എൻ. നഫ്രിൻ എൻ.എസ്.എസ് ലീഡർ കൂടിയാണ്.

ഫുൾ മാർക്ക് നേടിയ കുട്ടികൾ

സയൻസിലെ 19 കുട്ടികൾക്ക് ഫുൾ എ പ്ലസ്, കോമേഴ്സിലെ 10 കുട്ടികൾക്കും ഹ്യൂമാനിറ്റീസിലെ 5 കുട്ടികൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. വളരെ മികച്ച വിജയം നേടിയ ആറ്റിങ്ങൽ ബോയ്സ് സർക്കാർ സ്കൂളുകളിൽ സംസഥാന തലത്തിൽ ഒന്നാമതായി. ഇമ്പ്രൂവ്മെന്റ് പരീക്ഷയിലൂടെ ഇനിയും ഫുൾ എ പ്ലസ് കൂടാനും മാർക്കുകൾ കൂടാനും സാധ്യത ഉണ്ടെന്നാണ് വിവരം.