ആറ്റിങ്ങൽ ഒന്നാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കം

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ ഒന്നാം വാർഡായ ആലംകോട് മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ഇന്ന് രാവിലെ വാർഡ് കൗൺസിലർ ഡി ഇമാമുദീന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്ലാസ്റ്റിക് ഒഴിവാക്കുക, മാലിന്യം വലിച്ചെറിയാതിരിക്കുക്ക തുടങ്ങിയ നിർദേശങ്ങൾ മുൻനിർത്തിയാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്. ശുചീകരണം ആലംകോട് ജംഗ്ഷനിൽ തുടങ്ങി.  ആലംകോട് റെസിഡന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ എം. എ വഹാബ്, റെസിഡന്റ്‌സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം യഹിയ കൊച്ചുവിളമുക്ക് തുടങ്ങിയവർ പങ്കെടുത്തു.