ആറ്റിങ്ങലിൽ റിമാൻഡ് പ്രതിയുടെ വിരളിൽ കുടുങ്ങിയ സ്റ്റീൽ മോതിരം ഫയർ ഫോഴ്സ് മുറിച്ചു മാറ്റി

ആറ്റിങ്ങൽ : ആറ്റിങ്ങൽ സബ് ജയിൽ റിമാൻഡ് പ്രതിയുടെ വിരളിൽ കുടുങ്ങിയ സ്റ്റീൽ മോതിരം ഫയർ ഫോഴ്സ് മുറിച്ചു മാറ്റി. ഇന്ന് രാവിലെയാണ് സംഭവം. ആറ്റിങ്ങൽ സബ് ജയിൽ റിമാൻഡ് പ്രതി സാദിക്ക് അവനഞ്ചേരിയുടെ വിരളിലാണ് സ്റ്റീൽ മോതിരം കുടുങ്ങിയത്. തുടർന്ന് പ്രതിയെ ആറ്റിങ്ങൽ ഫയർ സ്‌റ്റേഷനിൽ എത്തിച്ചു. ഏകദേശം അര മണിക്കൂറോളം പണിപ്പെട്ട് ഫയർ ഫോഴ്സ് ജീവനക്കാർ സ്റ്റീൽ മോതിരം മുറിച്ച് മാറ്റി. ഫയർ ഫോഴ്സിലെ ജീവനക്കാരായ മനോഹരൻ പിള്ള, അനീഷ്, ശ്രീരൂപ്, ബിനു അനിമോൻ തുടങ്ങിയവർ ചേർന്നാണ് മുറിച്ചു മാറ്റിയത്.