ആറ്റിങ്ങലിന്റെ അഭിമാനമായ ഇരട്ടകൾക്ക് എംഎൽഎയുടെ ആദരം

ആറ്റിങ്ങൽ: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷാഫലം പുറത്തുവരുമ്പോൾ ഇരട്ടകളായ കൃഷ്ണ  ബി വേണു,  കൃപ ബി വേണു എന്നിവർ ഇരട്ടനേട്ടം കരസ്ഥമാക്കി. ഇരുവരും പ്ലസ് ടു സയൻസിൽ 1200 ൽ 1200 മാർക്കും നേടിയാണ് വിജയികളായത്.
പഠനത്തിൽ മാത്രമല്ല ഇരുവരും തുടർച്ചയായി 4 തവണ സംസ്ഥാന ശാസ്ത്രമേളയിൽ ക്വിസ് മത്സരങ്ങളിൽ “എ’ ഗ്രേഡും ഒരുതവണ രണ്ടാം സ്ഥാനവും കൃഷ്ണ വയലിനിൻ വെസ്റ്റേണിലും കൃപ ഗിത്താറിലും സംസ്ഥാന സ്കൂൾ കലോൽസവങ്ങളിൽ മികവ് തെളിയിച്ചവരാണ്. നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രത്തിന് സമീപം നെസ്റ്റിൽ ആറ്റിങ്ങൽ നഗരസഭാ ലൈബ്രേറിയൻ കെ വേണുവിന്റെയും ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ അധ്യാപിക എസ് ബീനയുടെയും മക്കളാണ്. ഉന്നതവിജയം നേടിയ ഇരുവരെയും അഡ്വ. ബി സത്യൻ എംഎൽഎ പൊന്നാട അണിയിച്ച് അഭിനന്ദിച്ചു.