മഴക്കാലശുചീകരണം :വീടുകൾ കയറി ബോധവത്കരണം.

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തിൽ വീടുകൾ കയറി ജനപ്രതിനിധികൾ ആരോഗ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നോട്ടിസ് വിതരണവും ബോധവൽക്കരണവും നടത്തി. കാരമൂട് വാർഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ വീടുകളിൽ എത്തി. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആശാവർക്കർ നൂർജഹാൻ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.