ബാലവേദി ചിറയിൻകീഴ് മണ്ഡലം ക്യാമ്പ്

ബാലവേദി ചിറയിൻകീഴ് മണ്ഡലം ക്യാമ്പ് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ നടന്നു.കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നിലനിൽപ്പ് എന്നും മനുഷ്യസ്നേഹത്തിലാണ്. കൂട്ടായ്മകൾ വളർത്തി എടുത്താൽ മാത്രമേ അതിന് നിലനിൽപ്പുണ്ടാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തപസ്സ് അധ്യക്ഷനായി. ടി. ടൈറ്റസ്, തോന്നയ്ക്കൽ രാജേന്ദ്രൻ, കവിതാ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.