ബാലവേദി നെടുമങ്ങാട് മണ്ഡലം ക്യാമ്പ് നടന്നു

ബാലവേദി നെടുമങ്ങാട് മണ്ഡലം ക്യാമ്പ് നടന്നു.കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.സാംസ്ക്കാരികമായ ഒരു സമൂഹം പരസ്പര സ്നേഹത്തിനും സേവനത്തിനും പ്രാധാന്യം കൽപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനന്മയെ ഉയർത്തി പിടിക്കുന്ന ജീവിതസന്ദേശങ്ങൾ പുതിയ തലമുറക്ക് പകർന്നു നൽകാൻ മുതിർന്ന തലമുറ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത് സാമൂഹ്യപുരോഗതിയിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാധിക അദ്ധ്യക്ഷത വഹിച്ചു. പി.കെ സാം സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം സി കെ നായർ, മണ്ഡലം കമ്മിറ്റി അംഗം എസ് ആർ ഉണ്ണി കൃഷ്ണൻ, ബാലവേദി ജില്ലാ സെക്രട്ടറി അനുജിത്, എ ഐ എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ രാഹുൽ, എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം അനുജ, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി അൽ അമീൻ, ബാലവേദി മണ്ഡലം സെക്രട്ടറി അർജുൻ എന്നിവർ പങ്കെടുത്തു